19 December Thursday

കന്നുകാലികളെ റെഡിയാക്കൂ; കുത്തിവയ്‌പെടുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
കാസർകോട്‌
ദേശീയ ജന്തുരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിൽ കന്നുകാലികൾക്ക്‌ കുളമ്പ്‌, ചർമ മുഴ രോഗങ്ങൾക്കുള്ള കുത്തിവയ്‌പ് ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ്‌ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 വരെ കുത്തിവയ്‌പ് തുടരും.
പ്രത്യേകം പരിശീലനം നേടിയ അതാത്‌ പ്രദേശങ്ങളിൽ നിന്നുള്ള 103 സ്‌ക്വാഡുകളായാണ്‌ വീടുകളിൽ നേരിട്ടെത്തി  കുത്തിവയ്‌പ്പെടുക്കുന്നത്‌. നാലുവയസിൽ കൂടുതലുള്ള കന്നുകുട്ടികൾക്കാണ്‌ കുത്തിവയ്‌പ്പ്‌.
 കുളമ്പ്‌ രോഗ കുത്തിവയ്‌പ്പിന്റെ അഞ്ചാംഘട്ടവും ചർമ മുഴയുടെ രണ്ടാംഘട്ടവുമാണ്‌ നടക്കുന്നത്‌. ജില്ലയിലെ 73968 പശുക്കളും 1506 എരുമകളും ഉൾപ്പെടെ 75474 കന്നുകലികൾക്ക്‌ കുത്തിവയ്‌പ് നൽകും. 
മൃഗ സംരക്ഷണ വകുപ്പിനൊപ്പം ക്ഷീര വികസന വകുപ്പും ക്ഷീര സംഘങ്ങളും തദ്ദേശ  സ്ഥാപനങ്ങളും മറ്റ്‌ സർക്കാർ സംവിധാനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകും.  ജില്ല, താലൂക്ക്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ തലങ്ങളിലും കേന്ദ്ര ഏജൻസി നേരിട്ടും മേൽനോട്ടം നടത്തും.
വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി, സ്ഥിരം സമിതി ചെയർപേഴ്‌സൺ ടി ശകുന്തള, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. പി കെ മനോജ്‌കുമാർ, എഡിസിപി ജില്ലാ കോർഡിനേറ്റർ ഡോ. എസ്‌ മഞ്ജു, ജില്ലാ എപ്പിഡമിയോളജിസ്റ്റ്‌ ഡോ. ക്രിസ്‌ ഐൻസ്റ്റീൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top