പിലിക്കോട്
മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തെറിച്ച് പരിക്കേറ്റ തൊഴിലാളി മരത്തിൽ കുരുങ്ങി. അഗ്നിരക്ഷാ സേനയെത്തി വലക്കൊട്ട ഉപയോഗിച്ച് തൊഴിലാളിയെ താഴെയിറക്കി. കൊടക്കാട് പാടിഞ്ഞാറെക്കരയിൽ തിങ്കൾ പകൽ 12നാണ് സംഭവം. പാലത്തര സ്വദേശി മധു(46)വാണ് ജോലിക്കിടയിൽ അപകടത്തിൽപ്പെട്ടത്. മരത്തിന്റെ മുകളിലത്തെ കൊമ്പ് മുറിക്കുന്നതിനിടയിൽ മധുവിന്റെ ദേഹത്തേക്ക് തെറിക്കുകയും പരിക്കേറ്റ് അവശനിലയിൽ മരത്തിന്റെ കവചത്തിൽ പിടിച്ചിരുന്നപ്പോൾ മറ്റൊരാൾ തുണി കൊണ്ട് കെട്ടി നിർത്തുകയായിരുന്നു. തൃക്കരിപ്പൂരിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ സി പി ബെന്നിയുടെ നേതൃത്വത്തിൽ ഫയർമാൻമാരായ പ്രവീൺ, ഷിജിൽ എന്നിവർ ചേർന്ന് വലക്കൊട്ട ഉപയോഗിച്ച് തൊഴിലാളിയെ താഴെ ഇറക്കി. മധുവിനെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..