22 November Friday

ചേർത്തുപിടിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മുൻ എംപി പി കരുണാകരൻ 25,000 രൂപ, കലക്ടർ കെ ഇമ്പശേഖറിന്‌ കൈമാറുന്നു

 കാസർകോട്‌

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ സർവതും നശിച്ചവരെ സഹായിക്കാൻ ജില്ലയിലെങ്ങും വിപുലമായ പ്രവർത്തനം. സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെും വിവിധ സംഘടനകളുടെയും നേതൃത്വത്തിലുള്ള ക്യാമ്പയിനിലേക്ക്‌ നിരവധി പേരാണ്‌ സഹായം നൽകുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായ പ്രവാഹമാണ്‌.
ഉദുമ
ബാര മുല്ലച്ചേരിയിലെ ചിത്രകാരി ഷൈലു ശശികുമാർ വയനാട്ടിൽ ഡിവൈഎഫ്‌ഐയുടെ വീട്‌ നിർമാണ ഫണ്ടിലേക്ക്‌ ചിത്രങ്ങൾ കൈമാറി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി വൈശാഖ് ഏറ്റുവാങ്ങി.  പി പി വൈശാഖ്,  കെ രജിത എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുതിരക്കോട് സംഘചേതന ക്ലബ് 40,000 രൂപ നൽകി. ഭാരവാഹികളായ ടി ദിനേശ്, വി അക്ഷയ്, പി നാരായണൻ, കെ രാജേഷ്‌കുമാർ എന്നിവർ തുക കലക്ടർ കെ ഇമ്പശേഖറിനെ ഏൽപ്പിച്ചു. ഉദുമ പാറ ഫ്രണ്ട്സ് ക്ലബ്ബ്‌ സ്വരൂപിച്ച 20,000 രൂപ കലക്ടർ കെ ഇമ്പശേഖറിന്‌ കൈമാറി. പാലക്കുന്ന് കഴകം അരവത്ത് പ്രാദേശിക സമിതി വാങ്ങിയ വസ്ത്രങ്ങൾ രവീന്ദ്രൻ കളക്കാരൻ കേരള സ്കൗട്ട്സ് ആൻഡ് ഗെയ്ഡ്സ് സംസ്ഥാന കമീഷണർ അജിത് സി കളനാടിന് കൈമാറി. സതീശൻ ചിറക്കാൽ അധ്യക്ഷനായി. ഭരതൻ കുതിരക്കോട്, കെ വി സുരേഷ്‌കുമാർ, മോഹനൻ നന്ദനം എന്നിവർ സംസാരിച്ചു. 
കാഞ്ഞങ്ങാട്‌
ഡിവൈഎഫ്ഐയുടെ റീബിൽഡ്‌ വയനാട്‌ ക്യാമ്പയിനിലേക്ക്‌ ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) മെട്രോ പാലസ്‌ സ്റ്റാൻഡ്‌ യൂണിറ്റ്‌ 25000 രൂപ വിലയുള്ള സാധനസാമഗ്രികൾ നൽകി. രാഘവൻ എക്കൽ അധ്യക്ഷനായി. എരിയാ പ്രസിഡന്റ്‌ എം പൊക്ലനിൽ നിന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്‌ ഏറ്റുവാങ്ങി. ഏരിയാ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, യു കെ പവിത്രൻ, രാഘവൻ പള്ളത്തിങ്കാൽ, സി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  ഫൈസൽ നെല്ലിക്കാട് സ്വാഗതവും പ്രമോദ് വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഓണാഘോഷ പരിപാടി ഒഴിവാക്കി പുല്ലൂർ മഹാത്മ പുരുഷ സ്വയം സഹായ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 15000 രൂപ കാഞ്ഞങ്ങാട് ആർഡിഒ സൂഫിയാൻ അഹമ്മദിന്‌  കൈമാറി.  ദാമോദരൻ പുല്ലൂർ, ഭാസ്കരൻ പുല്ലൂർ, ജ്യോതിരാജ്, എം വി ശ്രീധരൻ, രാജൻ മധുരംമ്പാടി, കുമാരൻ മാച്ചിപ്പുറം, ദാമോദരൻ മധുരമ്പാടി എന്നിവർ സംബന്ധിച്ചു.
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥികളായ ഇരട്ട സഹോദരങ്ങൾ ദേവാർശിഷ്,  ദേവാഷ്മി എന്നിവർ  സമ്പാദ്യക്കുടുക്കയിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക്‌ നൽകി. 
 ദേവാർശിഷ്‌  6101- രൂപയും ദേവാഷ്മി 5021 രൂപയുമാണ് നൽകിയത്‌. ഹൊസ്‌ദുർഗ്‌  അഡീ.  തഹസിൽദാർ കെ രാമു തുക എറ്റുവാങ്ങി.  രാവണേശ്വരം വെള്ളംതട്ടയിയിലെ എം സി അനൂപിന്റെയും മുച്ചിലോട്ട് എൽപി സ്കൂൾ അധ്യാപിക സുമംഗലയുടെയും മക്കളാണിവർ. 
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വയ്‌ക്കാനായി പൊതു പ്രവർത്തകൻ രാജൻ പെരിയ  അഞ്ചു സെന്റ്‌ സ്ഥലം സൗജന്യമായി നൽകുന്നതിനുള്ള സന്നദ്ധത റവന്യു അധികൃതരെ അറിയിച്ചു. പെരിയ മോയോലത്ത്‌ രാജന്റെ പേരിലുള്ള  സ്ഥലമാണ്‌ ഇവിടെ താമസിക്കാൻ സന്നദ്ധരാവുന്ന  കുടുംബത്തിന്‌ റജിസ്റ്റർ ചെയ്‌തു നൽകുക.
നീലേശ്വരം
സ്വാതന്ത്യ സമര സേനാനിയും കർഷക കമ്യൂണിസ്റ്റ്–-കർഷക പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന കിനാനൂർ റോഡിലെ വി ചന്തു ഓഫീസറുടെ  കുടുംബാംഗങ്ങൾ ഡിവൈഎഫ്ഐ  റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക്‌  40 ചാക്ക് സിമന്റിന്റെ തുകയായ പതിനാറായിരം രൂപ  ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് കൈമാറി. പി വി സിനീഷ്  കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, മേഖല സെക്രട്ടറി കെ കൃപേഷ്, കെ രാജൻ, പി ടി വിജിനേഷ്, കെ ഷിബിൻ, ഒ പി പ്രണവ് തുടങ്ങിയവർ സംബന്ധിച്ചു.
തമ്പുരാട്ടി ബസ് കൂട്ടായ്മ പ്രവർത്തകർ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച തുക  കലക്ടർ കെ ഇമ്പശേഖറിന്‌ കൈമാറി. ബസിലെ മുൻ ജീവനക്കാരും ഇപ്പോഴത്തെ തൊഴിലാളികളും യാത്രക്കാരും ചേർന്ന  വാട്‌സ്‌ആപ്പ് കൂട്ടായ്മയാണ് സഹായം ശേഖരിച്ചത്‌.  ഹരീഷ് കോളംകുളം, രാകേഷ് പുലിയന്നൂർ, സുനിൽ കണ്ണൻ, അനൂപ് കൂവാറ്റി എന്നിവർ ചേർന്നാണ് തുക നൽകിയത്.
ഡിവൈഎഫ്ഐ റീബിൽഡ്‌ വയനാട്‌ ക്യാമ്പയിനിലേക്ക്‌ മടിക്കൈ കറുവളപ്പിലെ ബിനേഷ് ബൈക്ക്‌ കൈമാറി. ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ് ഏറ്റുവാങ്ങി.  എ അഭിജിത്ത്,  വി മുകേഷ്,  കെ പി നിധീഷ്, പ്രസിഡന്റ്‌ പ്രമോദ്, സുബിൻ എന്നിവർ പങ്കെടുത്തു. 
മടിക്കൈ ജിവിഎച്ച്എസ്എസിലെ നാലാം ക്ലാസ് വിദ്യാർഥി വിഷ്ണുപ്രസാദ്‌ തന്റെ സമ്പാദ്യക്കുടുക്കയിലെ നാണയശേഖരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. എം രാജഗോപാലൻ എംഎൽഎ  തുക ഏറ്റുവാങ്ങി. ശശീന്ദ്രൻ മടിക്കൈ, ബി ബാലൻ, രമ പത്മനാഭൻ എന്നിവർ സംബന്ധിച്ചു.  അടുക്കത്തുപറമ്പിലെ വിദ്യയുടെ മകനാണ്‌ വിഷ്‌ണുപ്രസാദ്‌.
ഭീമനടി
കുന്നുംകൈ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മേലടുക്കത്തെ ആദിത്ത് എന്ന കണ്ണൻ തന്റെ സമ്പാദ്യക്കുടുക്ക  ഡിവൈഎഫ്ഐയുടെ വീട്‌ നിർമാണ ഫണ്ടിലേക്ക്‌ കൈമാറി.   1011 രൂപ ഡിവൈഎഫ്ഐ നേതാക്കളായ രജിത്ത് പൂങ്ങോട്, പി അശ്വതി എന്നിവരെ ഏൽപ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ അജിത് കുമാറിന്റെയും ഡിവൈഎഫ്ഐ മൗക്കോട് യൂണിറ്റ് പ്രസിഡന്റ് നീതുവിന്റെയും മകനാണ് ബാലസംഘം യൂണിറ്റ് സെക്രട്ടറികൂടിയായ ആദിത്ത്. 
രാജപുരം
സിപിഐ എം മുൻ രാജപുരം ലോക്കൽ കമ്മിറ്റിയംഗം ജോയി പ്രലാടിയുടെ ചെറുമകൻ യോഹാൻ ജോസഫ് ജിയോ സൈക്കിൾ വാങ്ങാൻ ശേഖരിച്ച തുക ഡിവൈഎഫ്‌ഐ റീബിൽഡ്‌ വയനാട്‌ ക്യാമ്പയിനിന്‌ കൈമാറി. സിപിഐ എം മുൻ പാലംങ്കല്ല് ബ്രാഞ്ച് സെക്രട്ടറി എം സി തോമസ് 20000 രൂപ സിപിഐ എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന് കൈമാറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top