20 November Wednesday

താങ്ങാണിവർ, എന്നും എപ്പോഴും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
കരിവെള്ളൂർ
സ്വാമിമുക്ക് ജങ്ഷനിൽ വെള്ളക്കെട്ടിൽ വീണുകിടന്ന യുവാവിന് രക്ഷകരായി ചുമട്ടുതൊഴിലാളികൾ. തിങ്കൾ പകൽ 11 നാണ് സ്വാമിമുക്കിലെ  ടി പി ഇസ്മയിൽ വെള്ളക്കെട്ടിൽ വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ടയാൾ ചുമട്ടുതൊഴിലാളികളെ വിവരമറിയിച്ചു. 
ഉടൻ കെ പ്രഭാകരൻ ഇസ്മയിലിന്റെ  കൈപിടിച്ച് ഉയർത്താൻ ശ്രമിച്ചപ്പോൾ ഷോക്കടിച്ചു. പിന്നീട് എൻ എം സജിനും നാട്ടുകാരും ചേർന്ന് സാഹസികമായി പുറത്തെടുത്തു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ച ഇസ്മയിൽ അപകടനില തരണം ചെയ്തു. 
ഡിവൈഎഫ്ഐ പുത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയ ചുമട്ട് തൊഴിലാളികളെയും ഇസ്മയിലിനെ ആശുപത്രിയിൽ എത്തിച്ചവരെയും അനുമോദിച്ചു.  ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി പി രജീഷ്, കെ മധു എന്നിവർ ഉപഹാരങ്ങൾ നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top