മട്ടന്നൂർ
കീച്ചേരി ചെള്ളേരിയിൽ ജനവാസ കേന്ദ്രത്തിലെ മണ്‍തിട്ടയ്ക്കടിയില്‍നിന്ന് വെള്ളമൊഴുകുന്ന ശബ്ദം. പ്രദേശത്തെ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഞായറാഴ്ചയാണ് സി പി മൈമൂനത്തിന്റെ വീടിനോട് ചേര്‍ന്ന മണ്‍തിട്ടയ്ക്കടിയില്‍നിന്ന് ശബ്ദമുയര്‍ന്നത്. ശബ്ദത്തോടൊപ്പം മണ്ണ്നീങ്ങി കുഴിരൂപപ്പെട്ട സ്ഥലത്തുനിന്ന് നീരുറവയുണ്ട്.
ഉരുൾപൊട്ടൽ സാധ്യതയാണെന്ന ഭയത്താല്‍ നാട്ടുകാർ മട്ടന്നൂർ പൊലീസിൽ വിവരമറിയിച്ചു. ഇന്‍സ്പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. അപകടസാധ്യത കണക്കിലെടുത്ത് രാത്രിയോടെ പ്രദേശത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, സ്ഥിരംസമിതി അധ്യക്ഷരായ വി കെ സുഗതൻ, കെ മജീദ്, കൗൺസിലർ ഉമൈബ തുടങ്ങിയവരും സ്ഥലത്തെത്തി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കോളാരി വില്ലേജ് അധികൃതരും സ്ഥലംപരിശോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..