22 December Sunday

സിഎസ്ബിയിൽ അവകാശദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

സോണൽ ഓഫീസിനുമുന്നിലെ അവകാശദിനാചരണം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന 
ജോ. സെക്രട്ടറി എസ് ബി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ബാങ്കിങ്‌ രംഗത്ത് 100 വർഷത്തിലധികം പാരമ്പര്യമുള്ള സിഎസ്ബിയെ രക്ഷിക്കുക, 11, 12 ദ്വികക്ഷി കരാറുകൾ ഉടൻ നടപ്പാക്കുക, ഐബിഎ ജീവനക്കാരോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, സിഎസ്ബി സ്റ്റാഫ് ഫെഡറേഷനെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സിഎസ്ബിയിൽ രാജ്യവ്യാപകമായി അവകാശദിനം ആചരിച്ചു.
തിരുവനന്തപുരം സോണൽ ഓഫീസിനുമുന്നിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജോ. സെക്രട്ടറി എസ് ബി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി വി ജോസ്, ബെഫി ജില്ലാ സെക്രട്ടറി എൻ നിഷാന്ത്, സ്റ്റാഫ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജെ    പാർവതി എന്നിവരും സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top