22 December Sunday

ലൈഫ് ഫൗണ്ടേഷൻ വാർഷികം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

നെയ്യാറ്റിൻകര ലൈഫ് ഫൗണ്ടേഷന്റെ വാർഷികം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്യുന്നു

നെയ്യാറ്റിൻകര 
നെയ്യാറ്റിൻകര ലൈഫ് ഫൗണ്ടേഷന്റെ വാർഷികം മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്തു. എംഎൽഎമാരായ കെ ആൻസലൻ, സി കെ ഹരീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ലൈഫ് ഫൗണ്ടേഷൻ പ്രസിഡന്റ് സത്യ ജോസ്, മാധ്യമ പ്രവർത്തക അളകനന്ദയ്ക്ക്  സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ലൈഫ് ഫൗണ്ടേഷൻ പുരസ്കാരം സമ്മാനിച്ചു. കേന്ദ്രസർക്കാർ ജനശിക്ഷൺ സൻസ്ഥാന്റെ വിവിധ കോഴ്സുകളുടെ ഉദ്‌ഘാടനവും മന്ത്രി ഒ ആർ കേളു നിർവഹിച്ചു.   ജനശിക്ഷൺ സൻസ്ഥാൻ ജില്ലാ കോ ഓർഡിനേറ്റർ സതീശൻ സംസാരിച്ചു. 
മുഖാമുഖം പരിപാടിക്ക് കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം പ്രൊഫസർ ഡോ.എം എ സിദ്ദിഖ് നേതൃത്വം നൽകി. റവ. ജസ്റ്റിൻ ജോസ്, ഡോ.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ കെ ഷിബു, ബ്രൈറ്റ് സിങ്‌, വി ജെ എബി, ജയരാജ് പനക്കോട്, ഡോ. സജിത ജാസ്മിൻ എന്നിവരെ ആദിച്ചു. ജോസ് ഫ്രാങ്ക്‌ളിൻ, എൻ കെ അനിതകുമാരി, എ എസ് ഐശ്വര്യ, ലക്ഷ്മി, കൂട്ടപ്പന മഹേഷ് എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top