20 September Friday

ആടിപ്പാടി ഉല്ലസിക്കാം ആനവണ്ടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024
പത്തനംതിട്ട
ഉല്ലാസയാത്രകളുമായി ഓണത്തിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ വിനോദയാത്ര ഒരുക്കുന്നു. ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ ആനവണ്ടികള്‍ ഒരുങ്ങിക്കഴിഞ്ഞു. 
14ന് രാവിലെ നാലിന് പുറപ്പെടുന്ന ചതുരംഗപ്പാറ -ഗ്യാപ്പ്‌ റോഡ് യാത്ര രാത്രി 11ന് പത്തനംതിട്ടയില്‍ തിരിച്ചെത്തും. 16ന് രാവിലെ ആറിന് പുറപ്പെടും. ഇടുക്കി യാത്ര (ഇടുക്കി, ചെറുതോണി ഡാമുകളിൽ കയറാം). രാത്രി ഒമ്പതിന് തിരിച്ചെത്തും. 17ന് രാവിലെ ഏഴിന്  പുറപ്പെടും. ആലപ്പുഴ വേഗ ബോട്ടിൽ അഞ്ചുമണിക്കൂർ യാത്ര, പാതിരാമണൽ. രാത്രി ഒമ്പതിന് തിരിച്ചുവരും. 
18ന് പൊന്മുടി -കോവളം യാത്ര, രാവിലെ ആറിന് പുറപ്പെടും. രാത്രി ഒമ്പതിന് തിരിച്ചെത്തും. 19ന് സീ അഷ്ടമുടി. രാവിലെ എട്ടിന് പുറപ്പെട്ട് എട്ടോടെ തിരികെയെത്തും. മണ്‍റോതുരുത്തില്‍ വള്ളത്തിലെ യാത്രയും സാമ്പ്രാണിക്കൊടിയിലേക്ക് ബോട്ട് യാത്രയും ഉള്‍പ്പെടും. 21ന് രാമക്കൽമേട്,  21നും 22നുമായി രണ്ടു ദിവസത്തെ മാമലക്കണ്ടം, മൂന്നാർ, മറയൂർ കാന്തല്ലൂർ യാത്ര. 21ന് രാവിലെ നാലിന് പുറപ്പെടും. 22ന് രാത്രി 12ന് തിരിച്ചെത്തും. 29ന് തെന്മല ഇക്കോ ടൂറിസം, പാലരുവി, റോസ്‌മല യാത്രയുമാണ് ഒരുക്കിയിട്ടുള്ളത്. 29ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി എട്ടിന് തിരികെയെത്തും. കൂടാതെ അടവി ഇക്കോ ടൂറിസം, ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് 8, 14, 20, 23 തീയതികളിലും യാത്രാ സൗകര്യമുണ്ടാകും. ഗവി യാത്ര രാവിലെ 6.30ന് പുറപ്പെടും. രാത്രി ഒമ്പതോടെ തിരികെയെത്തും. 
പൂർവവിദ്യാർഥി സംഘടന, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷൻ തുടങ്ങി മറ്റു സംഘടനകൾക്കും 40 പേരോ 50 പേരോ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഗ്രൂപ്പ്‌ ബുക്കിങ് സൗകര്യവുമുണ്ടാകും. ബുക്കിങ്ങിന് ഫോൺ: 9495752710, 9995332599.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top