27 December Friday

റിസോർട്ട് വളപ്പിലെ വൻമരം 
ഭീഷണിയായി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ആരണ്യനിവാസിന് സമീപം അപകടഭീഷണിയായ കൂറ്റൻ മരുതി മരം

കുമളി
തേക്കടി ബോട്ട് ലാൻഡിങ്ങിന് സമീപം കെടിഡിസിയുടെ ആരണ്യ നിവാസ് റിസോർട്ട് വളപ്പിലെ കൂറ്റൻമരം ഭീഷണിയാകുന്നു. രണ്ട്‌ നൂറ്റാണ്ടിലേറെ പ്രായമുള്ള മരുതി മരമാണ് റിസോർട്ടിനും ഇവിടെയെത്തുന്ന ആളുകൾക്കും ഭീഷണിയാകുന്നത്. കഴിഞ്ഞദിവസം മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വാഹന ഷെഡിന് കേടുപാട് സംഭവിച്ചിരുന്നു. മരത്തിന്റെ ഒടിഞ്ഞുവീണ കൊമ്പ് സമീപത്തുള്ള മാവിന് മുകളിലേക്ക് വീണു മാവിന്റെ കൊമ്പും ഒടിഞ്ഞു. 50 അടിയിലേറെ ഉയരമുള്ള ഭീമൻ മരമാണ്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ മരത്തിന്റെ കൊമ്പുകൾ ഒടിഞ്ഞു വീഴാനുള്ള സാധ്യയേറെയാണ്. ഭീതിയോടെയാണ് റിസോർട്ട്‌ ജീവനക്കാരും കഴിയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top