22 November Friday

ബോണക്കാട്: ലയങ്ങള്‍ 
നവീകരിക്കാന്‍ 4 കോടി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024
തിരുവനന്തപുരം 
ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിന്‌ നാലുകോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ ലയങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിൽനിന്ന്‌ രണ്ടു കോടി രൂപ അനുവദിച്ചു. 
ബോണക്കാട്ടെ ലയങ്ങളുടെ പുനരുദ്ധാരണത്തിന്‌ പ്ലാന്റേഷൻ വർക്കേഴ്‌സ് റിലീഫ് ഫണ്ട് കമ്മിറ്റിക്ക്‌ അനുവദിച്ചതും ചെലവഴിക്കാത്തതുമായ തുക  ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ബാക്കി തുക ഈ നിക്ഷേപത്തിൽനിന്ന്‌ വിനിയോഗിക്കാം. എസ്റ്റേറ്റിലെ ബിഎ 1, ബി എ 2,  ജിബി, ടോപ്പ്‌ ഡിവിഷനുകളിലെ ലയങ്ങളാണ്‌ പുതുക്കിപ്പണിയുന്നത്‌. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ചുമതല ജില്ലാ നിർമിതി കേന്ദ്രത്തിനായിരിക്കും. 
2015 മാർച്ചിൽ ബോണക്കാട്‌ എസ്‌റ്റേറ്റിന്റെ പ്രവർത്തനം പൂർണമായും അവസാനിച്ചിരുന്നു. 
തുടർന്ന്‌ അറ്റകുറ്റപണികൾപോലും നടക്കാത്ത ലയങ്ങളിലാണ്‌ തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top