22 November Friday

മനം നിറഞ്ഞ്‌ സഹായപ്രവാഹം

സ്വന്തം ലേഖകൻUpdated: Sunday Oct 6, 2024

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലേക്ക് ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ നേതൃത്വത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ 
വ്യാപാരികളിൽനിന്ന്‌ സംഭാവന ശേഖരിക്കുന്നു

തൃശൂർ
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലേക്കുള്ള ഹുണ്ടിക കളക്ഷന്‌ നാടാകെ വലിയ സ്വീകാര്യത. ജില്ലയിലെ മുഴുവൻ വീടുകളിലും വ്യാപാര–-വ്യവസായ സ്ഥാപനങ്ങളിലും തൊഴിൽശാലകളിലും കയറിയാണ് ഫണ്ട് ശേഖരണം. പാർടി സംസ്ഥാന, ജില്ലാ, -ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിലെ സ്ക്വാഡ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 
തൃശൂർ മീൻ മാർക്കറ്റിൽ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ നേതൃത്വത്തിലായിരുന്നു ഫണ്ട്‌ ശേഖരണം. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീൻ എംഎൽഎ കുന്നംകുളം ടൗണിലും, എം കെ കണ്ണൻ തൃശൂർ അരിയങ്ങാടിയിലും നേതൃത്വം നൽകി. 
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ കണ്ടശാങ്കടവിലും മുല്ലശേരിയിലും കെ കെ രാമചന്ദ്രൻ എംഎൽഎ പുതുക്കാട്‌,  കെ വി അബ്ദുൾഖാദർ ഗുരുവായൂർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഓട്ടുപാറ, പി കെ ഡേവീസ്  മാള, പി കെ ഷാജൻ തൃശൂർ പോസ്റ്റാഫീസ് റോഡ്‌, പി കെ ചന്ദ്രശേഖരൻ കൊടുങ്ങല്ലൂർ, കെ വി നഫീസ വരവൂർ, ടി കെ വാസു ആർത്താറ്റ്‌ എന്നിവിടങ്ങളിലും  ഫണ്ട് ശേഖരണത്തിനിറങ്ങി.  
ഞായറാഴ്‌ച ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇരിങ്ങാലക്കുടയിലും മാടക്കത്തറയിലും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീന്‍ എംഎല്‍എ പന്നിത്തടത്തും  എം കെ കണ്ണന്‍ നെല്ലങ്കരയിലും ഫണ്ട് ശേഖരിക്കും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എംഎല്‍എ ഊരകം, കെ കെ രാമചന്ദ്രന്‍ എംഎല്‍എ തലവണിക്കര, കെ വിഅബ്ദുള്‍ഖാദര്‍ ചേറ്റുവ ഫിഷിങ് ഹാര്‍ബർ, സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അമല സെന്റർ, പി കെ ഡേവീസ് പൊയ്യ, പി കെ ഷാജന്‍ ലാലൂർ, പി കെ ചന്ദ്രശേഖരന്‍ കൊടുങ്ങല്ലൂർ, കെ വി നഫീസ വരവൂർ, ടി കെ വാസു പോര്‍ക്കുളം എന്നിവിടങ്ങളിൽ നേതൃത്വം നല്‍കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top