22 December Sunday
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണം

ജില്ലയിൽ ഫണ്ട്‌ ശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പോളയത്തോട്ടിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്‌ ശേഖരിക്കുന്നു

 

കൊല്ലം
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്‌ ശേഖരണത്തിന്‌ ജില്ലയിൽ തുടക്കമായി. സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകുന്നു. ഞായറാഴ്‌ചയും ഫണ്ട്‌ ശേഖരണം തുടരും. ജില്ലാ സെക്രട്ടറി എസ് സുദേവൻ പോളയത്തോട്ടിലും  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ പത്തനാപുരം, പി രാജേന്ദ്രൻ മുഖത്തല,  സൂസൻകോടി കാഞ്ഞാവെളി, എം എച്ച്  ഷാരിയർ ആശ്രാമം എന്നിവിടങ്ങളിൽ ഫണ്ട്‌ പിരിവിന്‌ നേതൃത്വം നൽകി.   
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ്  ജയമോഹൻ–- അഞ്ചൽ,  എം ശിവശങ്കരപ്പിള്ള–- ശൂരനാട് തെക്ക്, എക്സ് ഏണസ്റ്റ്–- അയത്തിൽ, ബി തുളസീധരക്കുറുപ്പ്–- ചാത്തന്നൂർ  ടൗൺ, പി എ എബ്രഹാം– -എഴുകോൺ, വി കെ അനിരുദ്ധൻ–- ശക്തികുളങ്ങര സൗത്ത്,  ടി മനോഹരൻ–- നീണ്ടകര, സി രാധാമണി–- കുലശേഖരപുരം സൗത്ത്‌ എന്നിവിടങ്ങളിലും ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണഫണ്ട് ശേഖരണ പ്രവർത്തനങ്ങളിൽ ജില്ലയിലെ എല്ലാ പാർടി പ്രവർത്തകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top