15 December Sunday

കൈപ്പഞ്ചേരി 
ജിഎൽപിയിൽ 
വർണക്കൂടാരം 
തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024

കൈപ്പഞ്ചേരി ഗവ. എൽപി സ്‌കൂളിൽ ഒരുക്കിയ വർണക്കൂടാരം ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
കൈപ്പഞ്ചേരി ഗവ. എൽപി സ്‌കൂളിൽ ഒരുക്കിയ വർണക്കൂടാരം നഗരസഭ ചെയർമാൻ ടി കെ രമേശ്‌ ഉദ്‌ഘാടനംചെയ്‌തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്രശിക്ഷ കേരളയുടെയും  ആഭിമുഖ്യത്തിലാണ്‌ 10 ലക്ഷം ചെലവിൽ പ്രീ–-പ്രൈമറി വിദ്യാർഥികൾക്ക്‌ 13 ഇടങ്ങളുള്ള വർണക്കൂടാരം ഒരുക്കിയത്‌. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസ്‌ അധ്യക്ഷനായി. എസ്‌എസ്‌കെ ജില്ലാ പ്രോജക്ട്‌ ഓഫീസർ വി അനിൽകുമാർ, ഡയറ്റ്‌ പ്രിൻസിപ്പൽ കെ എം സെബാസ്റ്റ്യൻ, കെ ആർ ഷാനവാസ്‌, കെ ഹുസീന, പി ഷീബ, കെ ചാന്ദിനി, വി കെ സജിത എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top