21 December Saturday

നവാസിന്റെ കൊലപാതം: 
പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024
കൽപ്പറ്റ 
ചുണ്ടേലിലെ ഓട്ടോറിക്ഷ ഡ്രൈവർ നവാസിന്റെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടിയുമായി പൊലീസ്. വൈത്തിരി ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി രണ്ടുദിവസത്തിനകം തുടങ്ങും. വൈത്തിരി പൊലീസ് ഇൻസ്പെക്ടർ എം വിശ്വംഭരനാണ് അന്വേഷണച്ചുമതല. കസ്റ്റഡിയിൽ ലഭിച്ചതിനുശേഷമായിരിക്കും തെളിവെടുപ്പടക്കം നടത്തുക. പ്രതികളുടെ ചുണ്ടേലിലെ ഹോട്ടലിന് മുമ്പിൽ കൂടോത്രം ചെയ്തത് നവാസാണെന്ന ധാരണയും മുമ്പുണ്ടായിരുന്ന വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിനിടയാക്കിയത്. കൊലപാതകത്തിൽ സഹോദരങ്ങൾക്കുപുറമേ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഗൂഢാലോചന നടത്തി ആസൂത്രിതമായി നടത്തിയ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടാവുമോ എന്നാണ് സംശയം. ഞായർ രാത്രിയിൽ പ്രതിയായ സുമിൽഷാദ് പ്രദേശത്ത് എത്തിയതായും നാട്ടുകാർ പറയുന്നുണ്ട്. ഈ ദിവസം കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ള അന്വേഷണവും നടത്തണമെന്ന് ആവശ്യമുണ്ട്.  കുറ്റം സമ്മതിച്ച പ്രതികളെ ബുധനാഴ്ചയാണ്  അറസ്റ്റ് ചെയ്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top