കാഞ്ഞങ്ങാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു)നടത്തുന്ന സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ഡിവിഷൻ ഓഫീസിനുമുന്നിൽ സത്യഗ്രഹം നടത്തി.
ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക അനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനംചെയ്തു. ആർ കെ സുധീഷ് അധ്യക്ഷനായി.
യൂണിയൻ സംസ്ഥാന സെക്രട്ടറി എ സുധാകരൻ, ജില്ലാ സെക്രട്ടറി കെ വിനോദ്, എസ് ഗോവിന്ദരാജ്, പി എസ് സുബിൻ, കെ വി ജയപാൽ, കെ രാധാകൃഷ്ണൻ, ബി വി പ്രിയേഷ്, പവിത്ര, വി വി മോഹനൻ എന്നിവർ സംസാരിച്ചു. എം ജയൻ സ്വാഗതവും വി എം ബാബുരാജൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..