ബേക്കൽ
ബേക്കൽ ബീച്ച് പാർക്കും റെഡ്മൂൺ ബീച്ച് പാർക്കും ചേര്‍ന്ന് ബിആര്‍ഡിസി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബേക്കൽ ബീച്ച് കാർണിവൽ 21 മുതൽ 31 വരെ നടക്കും. ബേക്കൽ ബീച്ച് ഫെസ്റ്റിവൽ എന്ന പേരിൽ നടത്തിയ മേളയാണ് ഇനി ബീച്ച് കാർണിവൽ എന്നറിയപ്പെടുക. ബിആര്‍ഡിസിയുടെ ബീച്ച് പാർക്കുള്ള 23 ഏക്കറും സ്വകാര്യഭൂമിയും കാർണിവലിനും പാർക്കിങിനും ഉപയോഗിക്കും.
15ന് മന്ത്രി മുഹമ്മദ് റിയാസ് ദീപശിഖ ഉയർത്തും. ഗായകരും നർത്തകരും അണിനിരക്കുന്ന 11 ദിവസത്തെ പരിപാടികൾക്കൊപ്പം ഒട്ടേറെ വിനോദ പരിപാടികളും ഭക്ഷ്യസ്റ്റാളുകളും കൊഴുപ്പേകും.
പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപ. 11 ടിക്കറ്റുകൾ ഒന്നിച്ചെടുത്താൽ 550രൂപയ്ക്ക് പകരം 400 മതിയാവും. ഓൺലൈൻ ടിക്കറ്റുകൾ www.bekalbeachpark.com ൽ 15 മുതൽ ലഭിക്കും.
വാര്‍ത്താസമ്മേളനത്തിൽ ബേക്കൽ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ അനസ് മുസ്തഫ, റെഡ് മൂൺ ബീച്ച് മാനേജിങ് ഡയറക്ടര്‍ ശിവദാസ് കീനേരി, ബേക്കൽ ബീച്ച് കാര്‍ണിവൽ ഇവന്റ് കോഡിനേറ്റര്‍ സൈഫുദ്ദീൻ കളനാട് എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..