13 December Friday

വയനാടിനായി 
പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024
കാഞ്ഞങ്ങാട്
വയനാട്  ദുരിതബാധിതരോട്‌ കേന്ദ്ര സർക്കാർ കാട്ടുന്ന കടുത്ത അവഗണനക്കെതിരെ ജില്ലയിൽ പ്രതിഷേധമിരമ്പി. എൽഡിഎഫ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ബഹുജന ധർണയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.
വയനാട്‌ ദുരന്തം കഴിഞ്ഞ്‌  നാല്‌ മാസം പിന്നിട്ടിട്ടും നാമമാത്ര സഹായം പോലും കേന്ദ്രത്തിലെ ബിജെപി സർക്കാർ നൽകിയില്ല.   വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുനിർത്തി. നിരവധി തവണ കേന്ദ്രത്തിന്‌ സഹായം അഭ്യർഥിച്ച്‌ കത്തെഴുതിയിട്ടുമ അനുകൂല തീരുമാനമുണ്ടായില്ല.
ധർണ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി കരുണാകരൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, എം രാജഗോപാലൻ എംഎൽഎ,  സി പി ബാബു, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കരീം ചന്തേര, കെ എം ബാലകൃഷ്ണൻ, വി വി കൃഷ്ണൻ, എം അനന്തൻ നമ്പ്യാർ, അസീസ് കടപ്പുറം, പി ടി നന്ദകുമാർ, സണ്ണി അരമന, രതീഷ് പുതിയപുരയിൽ, പി പി രാജു, വിജയൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. 
ജില്ലാകൺവീനർ കെ പി സതീഷ്‌ചന്ദ്രൻ സ്വാഗതം പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top