19 December Thursday

വനപാലകർ വാക്കുപാലിച്ചു: 
വീട്ടിയോടിയിൽ കാമറ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024

അജ്ഞാത ജീവി ആടിനെ കടിച്ച് കൊന്ന വീട്ടിയോടിയിൽ വനം വകുപ്പ് അധികൃതർ കാമറ സ്ഥാപിക്കുന്നു

 വെള്ളരിക്കുണ്ട്

പുലിഭീതിയിൽ കഴിഞ്ഞ നാട്ടുകാർക്ക് വനപാലകർ നൽകിയ വാക്ക് പാലിച്ചു. വീട്ടിയോടി പട്ടികവർഗ സങ്കേതത്തിൽ കാമറ കെണി സ്ഥാപിച്ചു. 
വീട്ടിയോടി, മാളൂർകയം, പള്ളത്തുമല എന്നിവിടങ്ങളിൽ പുലിയിറങ്ങിയെന്ന പ്രചാരണത്തെ തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അടിയന്തിരമായി കാമറ സ്ഥാപിച്ച് ജനങ്ങളുടെ ആശങ്കയും ഭയപ്പാടും പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. 
ഇതിന്റെ ഭാഗമായി മരുതോം സെക്ഷൻ ഓഫീസർ ആർ ബാബുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി ഭവിത്ത്, കെ മീര, ഫോറസ്റ്റ് വാച്ച്മാൻ പി വി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വീട്ടിയോടിയിലെത്തി കാമറ സ്ഥാപിച്ചു.  ദിവസവും കാമറ നിരീക്ഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top