22 December Sunday

ഇളമ്പച്ചി സ്‌കൂളിൽ 
വ്യായാമ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024

ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉണർവ് പദ്ധതിയിൽ ആരംഭിച്ച വ്യായാമ കേന്ദ്രം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 തൃക്കരിപ്പൂർ

സംസ്ഥാന എക്സൈസ് വകുപ്പ് ഉണർവ് പദ്ധതിയിൽ ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച  വ്യായാമ കേന്ദ്രം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി ലഹരി വർജന മിഷനുമായി ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് ഉണർവ്. ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ്‌  പദ്ധതി നടപ്പാക്കുന്നു.  ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ ബാവ അധ്യക്ഷനായി. അസി. എക്സൈസ് കമീഷണർ എം നസറുദ്ദീൻ, എൻ ജി രഘുനാഥൻ, എം മനു, ടി വി മധുസൂദനൻ,  കെ എൻ വി ഭാർഗവി, വി പി സുനീറ, വൈശാഖ്, കെ എം സ്നേഹ, പി അനിൽകുമാർ, കെ രവി,  പ്രസൂന പത്മനാഭൻ, എം വി യൂസഫലി,  അബ്ദുൾ ജബ്ബാർ, സി രമേശൻ, എം രമേശൻ എന്നിവർ സംസാരിച്ചു. ടി വി വിനോദ് കുമാർ സ്വാഗതവും മുഹമ്മദ് അക്രം നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top