05 November Tuesday
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

ഇതുവരെ ലഭിച്ചത് 2.43 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
കൊല്ലം
വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ജില്ലയിൽ സമാഹരിച്ചത്‌ 2.43കോടി രൂപ. തിങ്കൾവരെ 2,31,82,781രൂപയാണ് കലക്ടറേറ്റിൽ ലഭിച്ചത്. ചൊവ്വ മാത്രം 11,72,104രൂപ ലഭ്യമായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 10ലക്ഷം രൂപ നൽകി. വടക്കേവിള വില്ലേജിൽ പഞ്ചായത്തുകുളം കുട്ടീസ് കൂട്ടായ്മ -3000, പുനലൂർ സ്വദേശിനി അനിത ധർമരാജൻ -5000, പള്ളിത്തോട്ടം സ്വദേശിനി നിഷ ഫ്രാൻസിസ് -10,000, കേരള പൊലീസ് 1998 മണിയാർ ബാച്ച് - 33,150, ആയൂർ സ്വദേശിനി മിനി വർഗീസ് -17,000, വവ്വാക്കാവ് സ്വദേശിനി നൂറബിന്ദനിസാർ -23,445, പൂയപ്പള്ളി സ്വദേശി എച്ച് ഇഷാൻ. ബിബിൻ -3129, കൊല്ലം ഗുരുദേവ കമ്മിറ്റി -50,380, കലാദീപം മാസിക -2000, പുനലൂർ സ്വദേശി ധർമരാജൻ -25,000 എന്നിങ്ങനെയാണ് ഇന്ന് ധനസഹായം നൽകിയത് .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top