20 December Friday

അതിജീവനത്തിന്‌ വിജയമ്മയുടെ താലിയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ഗോപാലകൃഷ്‌ണന്റെ ഓർമദിനത്തിൽ ഭാര്യ വിജയമ്മ വയനാട്ടിലെ 
ദുരിതബാധിതർക്കായി നൽകിയ താലി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ 
എസ് സുരേഷ്‌കുമാർ, ട്രഷറർ രമ്യാ രമണൻ എന്നിവർ ഏറ്റുവാങ്ങുന്നു

കായംകുളം
ദുരിതബാധിതർക്ക്‌ സാന്ത്വനമേകാൻ ഭർത്താവിന്റെ ഓർമദിനത്തിൽ താലിയൂരി നൽകി വീട്ടമ്മ. ഏവൂർ തെക്ക് പിച്ചിനാട്ട് വീട്ടിൽ ഗോപാലകൃഷ്‌ണന്റെ ഓർമദിനത്തിൽ ഭാര്യ വിജയമ്മയാണ്‌ വയനാടിന്റെ പുനർനിർമാണത്തിനായി ഡിവൈഎഫ്ഐ നടത്തുന്ന ക്യാമ്പയിനിലേക്ക്‌ പ്രവർത്തകർക്ക്‌ താലിയൂരി നൽകിയത്. 
ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷ് കുമാർ, ട്രഷറർ രമ്യാ രമണൻ, രാമപുരം മേഖലാ സെക്രട്ടറി അഖിൽ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. മകൻ രംജിത്ത് ഗോപാലൻ ബ്ലോക്ക് കമ്മിറ്റി അംഗമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top