23 November Saturday

ഉന്നതി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ഉന്നതി മൊബിലൈസേഷൻ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്‌ഘാടനംചെയ്യുന്നു

ഭരണിക്കാവ്‌
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നതി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 2018 –- -19 മുതൽ 2023-–-24 വരെയുള്ള വർഷങ്ങളിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്കാണ്‌ ക്ലാസ്‌ നൽകിയത്‌.  18- –- 45 പ്രായപരിധിയിലുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ പദ്ധതിയെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  
മൊബിലൈസേഷൻ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എസ് രജനി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ്  ജി പുരുഷോത്തമൻ അധ്യക്ഷനായി.  കുടുംബശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർ അനു  വി അജിത്  പദ്ധതിയും ഡിഡിയു- ജികെവൈ, ആർസെറ്റി സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകളെപ്പറ്റിയും വിശദീകരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് ഹൗസിങ് ഓഫീസർ  അനീഷ് ചന്ദ്രൻ, എംജിഎൻആർഇജിഎസ് അക്കൗണ്ടന്റുമാരായ അമ്പിളി, ലത തുടങ്ങിയവർ സംസാരിച്ചു. ഭരണിക്കാവ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി പങ്കെടുത്ത 51 തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നും 44 പേർക്ക് പരിശീലനത്തിനായി പങ്കെടുക്കാൻ താല്പര്യം അറിയിച്ചു.  പാചകം- കേക്ക് മേക്കിങ് പരിശീലനങ്ങളാണ് കൂടുതൽ പേരും തെരഞ്ഞെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top