മാവേലിക്കര
85 കോടി ചെലവിൽ ഇടപ്പോൺമുതൽ മാവേലിക്കരവരെയുള്ള 66 കെവി ഡിസി ലൈൻ 110 കെവി ആക്കി ശേഷി വർധിപ്പിക്കൽ പദ്ധതിയുടെ ടവർ നിർമാണം നൂറനാട് പുലിമേൽ കൂമ്പിളിമലയിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി പുരുഷോത്തമൻ, സജിനി ജ്യോതി, കെഎസ്ഇബി പ്രസരണ വിഭാഗം ആലപ്പുഴ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജി ശ്രീകുമാർ, മാവേലിക്കര എക്‌സി. എൻജിനിയർ പ്രദീപ്കുമാർ, ഇടപ്പോൺ അസി. എക്‌സി. എൻജിനിയർ ഡോ. ബിജു ജേക്കബ്, ചെങ്ങന്നൂർ എഇ സിജു ശിവൻ എന്നിവർ പങ്കെടുത്തു.
66 കെവി ശേഷി 110 കെവിയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് എംഎൽഎ വൈദ്യുതിമന്ത്രിക്ക് നൽകിയ കത്തിനെത്തുടർന്നാണ് തുക അനുവദിച്ചത്. മാവേലിക്കരയിലും പരിസരപ്രദേശങ്ങളായ കറ്റാനം, നങ്ങ്യാർകുളങ്ങര, കായംകുളം, വള്ളികുന്നം, ഓച്ചിറ എന്നിവിടങ്ങളിൽ ഭാഗിക വൈദ്യുതി തടസമോ നിയന്ത്രണമോ വരാറുണ്ട്. ഇത് പരിഹരിക്കാനാണ് ഇടപ്പോൺ–-മാവേലിക്കര രണ്ട് 66 കെവി ലൈനുകളും 110 കെവി ആക്കി ശേഷി വർധിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..