കാഞ്ഞങ്ങാട്
വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തി നിലവാരമുള്ള ഭക്ഷ്യ വസ്‌തുക്കളും നിത്യോപയോഗ സാധങ്ങളും വസ്‌ത്രങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ വിവിധ മേളകൾക്ക് തുടക്കമായി.
വ്യവസായ കേന്ദ്രം, ജില്ലാ കൈത്തറി വികസന സമിതി എന്നിവർ ചേർന്ന് ഓണത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയും സപ്ലൈകോയുടെ ഓണം ഫെയറും കാഞ്ഞങ്ങാട് ആരംഭിച്ചു. കോട്ടച്ചേരി പെട്രോൾ പമ്പിന് പിറകുവശത്തുള്ള കെട്ടിടത്തിൽ 14 വരെ നടക്കുന്ന മേള മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത മുഖ്യാതിഥിയായി. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള അധ്യക്ഷനായി. കൗൺസിലർ എൻ ശോഭന, കെ രാജ്‌മോഹൻ, കെ പി ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, ജില്ലാ സപ്ലൈകോ ഓഫീസർ കെ എൻ ബിന്ദു, ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി രജിസ്ട്രാർ വി ബി ഉണ്ണികൃഷ്ണൻ, എ അമ്പൂഞ്ഞി എന്നിവർ സംസാരിച്ചു. സപ്ലൈകോ കോഴിക്കോട് മേഖല മാനേജർ ടി സി അനൂപ് സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ നന്ദിയും പറഞ്ഞു.
പൊതുവിപണിയേക്കാൾ വിലകുറച്ചുള്ള സപ്ലൈകോയുടെ ഓണം ഫെയർ സാധരണക്കാർക്ക് ആശ്വാസം പകരുന്നതാണ്. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും ഉൽപ്പാദിപ്പിച്ച കൈത്തറി ഷർട്ട്, മുണ്ട്, സാരി, ചുരിദാർ, വിവിധയിനം അലങ്കാര വസ്തുക്കൾ എന്നിവ 25 ഓളം സ്റ്റാളുകളിൽ 20 ശതമാനം സർക്കാർ റിബേറ്റിൽ പ്രദർശനവും വിൽപ്പനയും ജില്ലയിൽ നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..