17 September Tuesday

പാതിവഴിയിൽ വീഴരുത്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പട്ടികജാതി, വർഗ, പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിൽ മന്ത്രി ഒ ആർ കേളു സംസാരിക്കുന്നു

കാസർകോട്‌
പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗമേഖലയിൽ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്ക്‌ തടയാൻ സമഗ്ര പദ്ധതി തയ്യറാക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു പറഞ്ഞു. പട്ടികജാതി, വർഗ, പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിനുശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊഴിഞ്ഞുപോക്ക്‌ പരിശോധിക്കാൻ ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എസ്‌സി, എസ്ടി പ്രമോട്ടർമാർ വീടുകൾ സന്ദർശിച്ച് കൊഴിഞ്ഞുപോകുക്കിന്റെ കാരണം പരിശോധിക്കും. പ്രമോട്ടർമാർ ആഴ്ചയിൽ നാലുദിവസം വീടുകൾ സന്ദർശിക്കും. ഇ്വർ തിങ്കളും വെള്ളിയും മാത്രം ഓഫീസിൽ എത്തിയാൽ മതി. എല്ലാ മാസവും ജില്ലാതല അവലോകനയോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൺലൈനായി ചേരും. 
വകുപ്പിന്റെ വിവിധ ആവശ്യങ്ങൾക്കായി ജില്ലയിൽ പണി പൂർത്തിയാക്കിയ  കെട്ടിടങ്ങൾ സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തുറന്നുകൊടുക്കും. പുതിയ കെട്ടിടങ്ങൾ നിർമിക്കാനല്ല, നിർമിച്ചവ  ഫലപ്രദമായി ഉപയോഗിക്കാനാണ്‌ മുൻഗണനയെന്നും മന്ത്രി പറഞ്ഞു. എം രാജഗോപാലൻ എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
 
പേരുമാറ്റത്തിന്‌ നിയമ നിർമാണം വേണം
പട്ടിക ജാതി, പട്ടിക വർഗ സങ്കേതങ്ങളുടെ പേര് മാറ്റുന്നതിന് നിയമവും ചട്ടവും ഭേദഗതി ചെയ്യണം. ഇതിൽ ചില നിയമപ്രശ്നങ്ങളുണ്ട്‌. കോളനികളുടെ പേര്‌ മാറ്റിയാൽ കേന്ദ്രഫണ്ട്‌ അടക്കം ലഭിക്കുന്നതിന്‌ ബുദ്ധിമുട്ടുണ്ടാകുമെന്നും  മന്ത്രി ഒ ആർ കേളു പറഞ്ഞു
പിന്നോക്ക മേഖലയിൽ വീടും ഭൂമിയും ഇല്ലാത്ത കുടുംബങ്ങൾക്ക്‌ രേഖകൾ ലഭ്യമാക്കാൻ പ്രമോട്ടർമാർ ഇടപെടണം. ഇതിനുള്ള അപേക്ഷ വില്ലേജ് ഓഫീസിൽ  നൽകണം. ഈ മേഖലയിൽ പിഎസ്‌സി, എൻട്രൻസ്‌ കോച്ചിങ്‌ സെന്റുകളും ഉടൻ തുടങ്ങും. സാമൂഹിക പഠനം മുറികൾ കേന്ദ്രീകരിച്ചാണ് പരിശീലന കേന്ദ്രം. ഓൺലൈനായി പരിശീലനം നൽകാം.
ഇ ഗ്രാന്റ്‌ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്‌ എന്നിവയുടെ കുടിശിക ഉടൻ തീർക്കും. 80 ശതമാനം കുട്ടികൾക്ക് ഗ്രാന്റ്‌ കൊടുത്തു. അവശേഷിക്കുന്ന കുട്ടികൾക്ക് ഗ്രാന്റ്‌  നൽകാൻ ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top