23 December Monday

കെസിഇയു ജെആർ ഓഫീസ് മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

 

കൊല്ലം
കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. സഹകരണച്ചട്ടം ഭേദ​ഗതിയിലെ സംഘങ്ങളെയും ജീവനക്കാരെയും ദ്രോഹിക്കുന്ന നിയമങ്ങൾ പിൻവലിക്കുക, സഹകരണ ജീവനക്കാർക്ക് ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, സഹകരണ മേഖലയെ തകർക്കാനുള്ള നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  മാർച്ചും ധർണയും. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. കെസിഇയു ജില്ലാ പ്രസിഡന്റ്‌ ഷൈലജകുമാരി അധ്യക്ഷയായി. സെക്രട്ടറി എം എസ്‌ ശ്രീകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ അനിൽകുമാർ, ആർ വർഷ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി മനോജ്‌ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top