22 December Sunday

കോൺക്രീറ്റ് നടപ്പാലം 
തകർന്ന് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
ശാസ്താംകോട്ട 
പടിഞ്ഞാറെ കല്ലടയിൽ കോൺക്രീറ്റ് നടപ്പാലം തകർന്ന് വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ കല്ലട പുല്ലാഞ്ഞിയിൽ (വിഷ്ണു വിലാസം) ഓമന (58)  ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ മലയാറ്റൂർ മുക്കിനു സമീപം തോടിനു കുറുകെയുള്ള കോൺക്രീറ്റ് നടപ്പാലം തകർന്നുവീണാണ് അപകടം. വീട്ടിൽനിന്ന് അത്തം ഒരുക്കാനായി പൂക്കള്‍ ശേഖരിക്കാൻ പോയ ഓമന രാത്രിയായിട്ടും മടങ്ങി എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ ഭർത്താവാണ് പാലം തകർന്നു കിടക്കുന്നത് കണ്ടത്.  തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി എട്ടോടെ കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയ നിലയിൽ ഓമനയെ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓമന തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭർത്താവ്: ശ്രീധരൻആചാരി  മക്കൾ: വിജയശ്രീ, ജയശ്രീ, വിഷ്ണു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top