03 November Sunday

ആറളം ഫാം ഓണപ്പൂക്കൾ 
വിപണിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
ഇരിട്ടി
ആറളം ഫാമിൽ വിളയിച്ച ഓണപ്പൂക്കൾ വിപണിയിലേക്ക്‌.  മലയോര മേഖലയിലെ വിപണിയിലാകെ നൽകാനുള്ള പൂക്കൾ ഇത്തവണ ഫാമിലെ അഞ്ച്‌ ഹെക്ടറിൽ വിളഞ്ഞിട്ടുണ്ട്‌. കാട്ടാനകൾ താവളമാക്കിയ അഞ്ച്‌ 
 
ഹെക്ടർ കശുമാവിൻ തോട്ടം  ആവർത്തന കൃഷിക്കൊപ്പം ചെണ്ടുമല്ലിക്കൃഷിക്കും ഉപയോഗപ്പെടുത്തിയാണ്‌  പൂക്കൃഷി നടത്തിയത്‌. ആന കടക്കാതിരിക്കാൻ വേലി നിർമിച്ചാണ്‌ കൃഷിചെയ്‌തത്‌. അത്യുൽപ്പാദനശേഷിയുളള കശുമാവിൻതൈകൾ നട്ട സ്ഥലത്ത്‌ ഇടവിളയായി  മല്ലികയും നട്ടു. ഫാം തൊഴിലാളികളാണ്‌ കൃഷിക്ക്‌ നേതൃത്വം നൽകിയത്‌. വൈവിധ്യവൽക്കരണം വഴി ഫാം വരുമാനം ഉയർത്താനാണ്‌ പൂക്കൃഷിയും ഏറ്റെടുത്തത്‌. 
   ആദിവാസി വീട്ടമ്മമാർ ഉൾപ്പെട്ട വനിതാ ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ്‌ വിളവെടുപ്പ്‌  ഉദ്‌ഘാടനംചെയ്തു. ഫാം വാർഡംഗം മിനി ദിനേശൻ അധ്യക്ഷയായി. ഫാം സൂപ്രണ്ട് ജോസഫ് ജോർജ്, ആറളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ രമ്യരാഘവൻ,  ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ പി  നിതീഷ് കുമാർ, അക്കൗണ്ട്‌സ് ഓഫീസർ ടി പി  പ്രേമരാജൻ, മാർക്കറ്റിങ് ഓഫീസർ ആശ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top