19 September Thursday

സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക്‌ കെസിഇയു മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കുനടത്തിയ മാർച്ച്

 കണ്ണൂർ

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സഹകരണ ജീവനക്കാർ കേരള കോ – ഓപ്പറേറ്റീവ്  എംപ്ലോയീസ്  യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ  സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക്  മാർച്ച് നടത്തി. 
കേന്ദ്രസർക്കാരിന്റെ സഹകരണ വിരുദ്ധനയങ്ങൾ അവസാനിപ്പിക്കുക,  സഹകരണ  ജീവനക്കാരെ  ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദ​ഗതികൾ പിൻവലിക്കുക,   ശമ്പള  പരിഷ്‌കരണ കമ്മിറ്റികൾ രൂപീകരിക്കുക,  ആരോ​ഗ്യ ഇൻഷൂറൻസ് പദ്ധതിയാരംഭിക്കുക, കേന്ദ്രസർക്കാരിൽ സമർപ്പിച്ച നിവേദനങ്ങൾ അം​ഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌  മാർച്ച്.  സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി വിനോദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം എം മനോ​ഹരൻ, ടി  തമ്പാൻ, കെ ദീപ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top