ഏലപ്പാറ
കാഴ്‍ച വിസ്‍മയമായി ചുരുക്കം നാളുകൊണ്ട് സഞ്ചാരികളുടെ ഇഷ്‍ടംനേടിയ വാഗമണ്‍ സാഹസിക പാര്‍ക്കിലെ ചില്ലുപാലം അടച്ചിട്ട് മൂന്നുമാസം കഴിയുന്നു. മെയ് 30 മുതലാണ് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലം അടച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ഇപ്പോഴും തുറന്നുകൊടുക്കാത്തതെന്ന് അധികൃതർ പറയുന്നു
വാഗമൺ സാഹസിക പാർക്കിൽ പുതുതായി നിർമിച്ച ചില്ലുപാലത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ 40മീറ്റർ നീളത്തിൽ മലമുകളിൽ നിർമിച്ചിരിക്കുന്ന കൂറ്റൻ ചില്ലുപാലം 2023 സെപ്‍തംബർ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമർപ്പിച്ചത്. ചില്ലുപാലത്തിന്റെ പേരും പെരുമയും കേട്ടറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു പിന്നീട് കണ്ടത്.
ഒരുദിവസം 1500 സന്ദർശകർക്കാണ് ചില്ലുപാലത്തില്‍ കയറാൻ സൗകര്യം. ഒരേസമയം 15പേർക്ക് കയറാം. ഒരാള്‍ക്ക് അഞ്ചുമിനുട്ടാണ് അനുവദിക്കുക. ഒമ്പതുമാസം കൊണ്ട് ഡിടിപിസിക്ക് 1.5 കോടിയിലേറെ രൂപ വരുമാനം നേടാനും കഴിഞ്ഞിട്ടുണ്ട്. മൂന്നുമാസമായി ചില്ലുപാലം അടച്ചിട്ടതോടെ സാഹസിക പാര്‍ക്കിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..