23 December Monday

ശാന്തിഗിരിയില്‍ നവപൂജിതം ഞായറാഴ്ച

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
മംഗലപുരം 
പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ തൊണ്ണൂറ്റിയെട്ടാമത് ജന്മദിനാഘോഷമായ ‘നവപൂജിതം’ ഞായറാഴ്ച  ആരംഭിക്കും.  സന്ന്യാസദീക്ഷാ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 13 വരെ നീളുന്നതാണ് പരിപാടികൾ. ഞായർ രാവിലെ 5ന്‌ സന്ന്യാസ സംഘത്തിന്റെ പ്ര ത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. 6 ന്‌ ധ്വജം ഉയര്‍ത്തല്‍. 7 മുതല്‍ പുഷ്പസമര്‍പ്പണം. രാവിലെ 10.30 ന് പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോ ര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെ യ്യും. കടകംപള്ളി സുരേന്ദ്ര ന്‍ എംഎല്‍എ അധ്യക്ഷനാകും.
സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധിപേർ പങ്കെടുക്കും. മികച്ച സഹകാരിക്കുള്ള റോബര്‍ട്ട് ഓവന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് എന്‍ കൃഷ്ണന്‍ നായരെ ആദരിക്കും. ഉച്ചയ്ക്ക് 2 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. വൈകിട്ട്‌ 5ന്‌ ദീപപ്രദക്ഷിണം. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയുടേതാണ് സമാപനദിന പ്രഭാഷണം. 20 ന് പൂര്‍ണ കുംഭമേള. ഒക്ടോബര്‍ 13ന്‌ വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടെ  സമാപനമാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top