22 December Sunday

കാറും ബസും കൂട്ടിയിടിച്ച് 
5 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

ചാവക്കാട് 

മണത്തല മുല്ലത്തറയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്‌. കാര്‍ യാത്രികരായ ആലുവ സ്വദേശികളായ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49), ഷൈല (46), മുഹമ്മദ് അസ്മിൽ (നാല്), മുഹമ്മദ് ആദിഫ് (നാല്), അദീപ (അഞ്ച്) എന്നവരെ ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.30ഓടെ മുല്ലത്തറ ചാപറമ്പ് വളവിൽ വച്ചായിരുന്നു അപകടം. ബ്ലാങ്ങാട് ബീച്ചിൽ നിന്ന്‌ വന്നിരുന്ന ബസ്‌ ബ്ലാങ്ങാട് കറുകമാട് റോഡിൽ നിന്നുവന്ന കാറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികർ ആലുവയിൽ നിന്നും കോഴിക്കോട് സി എം മടവൂർ മഖാമിലേക്ക് പോവുകയായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top