വഞ്ചിയൂർ/കോവളം
സിപിഐ എം വഞ്ചിയൂർ,കോവളം ഏരിയ സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം. വഞ്ചിയൂരിൽ പ്രതിനിധി സമ്മേളനം ജയശ്രീ ഗോപി നഗറിൽ (ചാക്ക വൈഎംഎ ഹാൾ) ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക് താൽക്കാലിക അധ്യക്ഷനായി. മുതിർന്ന പാർടി അംഗം പൊന്നപ്പൻ പതാക ഉയർത്തി. എൽ എസ് സാജു രക്തസാക്ഷി പ്രമേയവും വി വിനീത് അനുശോചന പ്രമേയവും വി അജികുമാർ പ്രത്യേക പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാർ കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സി ലെനിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി അജയകുമാർ, എൻ രതീന്ദ്രൻ, ആർ രാമു, ജില്ലാ കമ്മിറ്റിയംഗം വി എസ് പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. എസ് പി ദീപക് കൺവീനറും ക്ലൈനസ് റൊസാരിയോ, എം എ നന്ദൻ, സി എസ് സുജാദേവി എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കല്ലറ മധു കൺവീനറായ പ്രമേയം കമ്മിറ്റിയും ഡി ആർ അനിൽ കൺവീനറായ ക്രെഡൻഷ്യൽ കമ്മിറ്റിയും വി വി വിമൽ കൺവീനറായ മിനിറ്റ്‌സ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ചയും തുടരും. വെള്ളി വൈകിട്ട് സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പേട്ട ജങ്‌ഷൻ) പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും.
കോവളത്ത് പ്രതിനിധി സമ്മേളനം വെങ്ങാനൂർ പി ഭാസ്‌കരൻ നഗറിൽ (അർച്ചന ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം വണ്ടിത്തടം മധു താൽക്കാലിക അധ്യക്ഷനായി. മുതിർന്ന അംഗം ഡോ. വി ഗബ്രിയേൽ പതാക ഉയർത്തി. സ്വാഗതസംഘം ജനറൽ കൺവീനർ യു സുധീർ സ്വാഗതം പറഞ്ഞു.
കരിങ്കട രാജൻ രക്തസാക്ഷി പ്രമേയവും എം വി മൻമോഹൻ പ്രത്യേക അനുശോചന പ്രമേയവും ശിജിത്ത് ശിവസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വണ്ടിത്തടം മധു, ജി ശാരിക, എസ് മണിക്കുട്ടൻ, ബി എസ് ദേവിക എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കെ ജി സനൽകുമാർ (പ്രമേയം), എൻ ബിനുകുമാർ (മിനിറ്റ്‌സ്), വി അനൂപ് (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി കമ്മിറ്റികളും പ്രവർത്തിക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി വി ശിവൻകുട്ടി, ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
മുതിർന്ന നേതാക്കളായ പയറുംമൂട് തങ്കപ്പൻ, ആറ്റുപുറം അലി, എം എം ഇബ്രാഹിം എന്നിവരെ ആദരിച്ചു.
ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച ആരംഭിച്ചു.
പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ചയും തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..