22 November Friday

ചരിത്രസാക്ഷിയായ 
മുത്തശ്ശിപ്പാല നാശത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

കൊമ്പുകൾ ഉണങ്ങിത്തുടങ്ങിയ അമ്പലത്തുകരയിലെ മുത്തശ്ശിപ്പാല മരം

മടിക്കൈ
നൂറ്റാണ്ടുകളായി നാടിന് തണലേകുന്ന അമ്പലത്തുകരയിലെ മുത്തശ്ശിപ്പാല നാശത്തിന്റെ വക്കിൽ.  തലമുറകള്‍ക്ക് തണലൊരുക്കിയ മരം നശിക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കുകയാണ് നാട്ടുകാര്‍. അമ്പലത്തുകരയ്‌ക്ക്‌   പ്രൗഢിയുടെ ചിഹ്നമായിരുന്നു ഈ പാലമരം.  ഇതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ അടയാളപ്പെടുത്തുന്നതും ഈ പാലയെയാകും. ഇതിന്റെ പ്രായം പറയാന്‍ സാധിക്കുന്നവർ ഇന്ന് നാട്ടിലില്ല. 200 വർഷമെന്നും 300 വർഷമെന്നും പലരും പറയുന്നു.  
പാലമരച്ചുവടിന് മടിക്കൈയുടെ കർഷക കമ്യൂണിസ്റ്റ് ചരിത്രത്തിലും  പ്രധാന സ്ഥാനമുണ്ട്‌. പലമരച്ചുവട്ടില്‍ നിന്നായിരുന്നു പണ്ട്  രാഷ്ട്രീയ യോഗങ്ങളും പ്രഖ്യാപനങ്ങളും നടന്നിരുന്നത്. പല കൂട്ടായ്മകള്‍ക്കും പലര്‍ക്കും അടയാളമായിരുന്നു ഈ മുത്തശ്ശി മരം. 
 മരത്തിന്റെ പല കൊമ്പുകളും ഉണങ്ങി. തടിയിൽ  കൂണുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.   മരം അപകട ഭീഷണി ഉയര്‍ത്തുന്നത്  ആശങ്കയും ഉളവാക്കുന്നു. വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് ദിനംപ്രതി ഇതു വഴി സഞ്ചരിക്കുന്നത്.  ഓട്ടോ സ്റ്റാൻഡും ഇതിന്റെ ചുവട്ടിലാണ് . മരച്ചില്ല പൊട്ടിവീഴുന്നതും പതിവാണ്.  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്‌ നഗരസഭ അധികൃതർ എത്തി  മരം പരിശോധിച്ചു. വനം വകുപ്പധികൃതരെ വിവരമറിയിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top