18 October Friday

സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങള്‍ 
ലഘൂകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024
ആലപ്പുഴ
സാമൂഹ്യനീതി വകുപ്പ് വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ തീവ്രഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്കുള്ള സ്വാശ്രയപദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു. 
ഭിന്നശേഷിക്കാരുടെ സംരക്ഷകർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് 35,000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. പുതിയ മാനദണ്ഡപ്രകാരം 50 ശതമാനം ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്ക് അപേക്ഷിക്കാം. 
പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലും തൊഴിൽ ചെയ്യാൻ കഴിയാത്ത ശാരീരിക-, മാനസിക ആരോഗ്യപ്രശ്‌നം നിലനിൽക്കുന്ന സാഹചര്യമുള്ളവരും പദ്ധതി പരിധിയിൽ വരും. ഭിന്നശേഷിയുള്ള വ്യക്തിയെ സംരക്ഷിക്കുന്ന പുരുഷ രക്ഷിതാവിനും സഹായത്തിനായി അപേക്ഷിക്കാം. 
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതും വീടിന് പുറത്ത് പോയി തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാർക്കും സ്വശ്രയപദ്ധതി പ്രകാരം സ്വയംതൊഴിൽ സഹായത്തിന്‌  അപേക്ഷിക്കാം. അർഹരായ വ്യക്തികൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്വയം തൊഴിൽസംരംഭത്തെക്കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക വിശകലനവും സഹിതമുള്ള  അപേക്ഷ സുനീതി പോർട്ടൽ മുഖേന ഓൺലൈനായി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് ലഭ്യമാക്കണം. വിവരങ്ങൾക്ക് ജനറൽ ആശുപത്രിക്ക്‌ സമീപമുള്ള ജില്ല സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2253870.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top