23 December Monday

റേഷൻ വനിതാവ്യാപാരി 
വാർഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

റേഷൻ വനിതാവ്യാപാരി വാർഷിക സമ്മേളനം ആലപ്പുഴ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള സ്റ്റേറ്റ് റീട്ടെയിൽ  റേഷൻ ഡീലേഴ്സ് അസോസിയേഷൻ  നേതൃത്വത്തിൽ  അമ്പലപ്പുഴ താലൂക്കിലെ  റേഷൻ വ്യാപാരി വനിതാകമ്മിറ്റി വാർഷിക സമ്മേളനം നടത്തി. ആലപ്പുഴ  നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ  എ എസ് കവിത ഉദ്‌ഘാടനം ചെയ്തു.  ജില്ലാ സപ്ലൈ ഓഫീസർ  കെ മായാദേവി മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന  വ്യാപാരികളെ  സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി  എൻ ഷിജീർ ആദരിച്ചു.  താലൂക്ക് സപ്ലൈ ഓഫീസർ ആർ  സേതുലക്ഷ്മി  സംസാരിച്ചു.  താലൂക്ക് പ്രസിഡന്റ് പി ഗീത അധ്യക്ഷയായി.  സെക്രട്ടറി  പി റാണിമോൾ  സ്വാഗതവും  ട്രഷറർ വി കെ ഇന്ദിരാദേവി  നന്ദിയും  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top