22 December Sunday

സിപിഐ എം ഏരിയ സെക്രട്ടറി ബൈക്ക് കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ബൈക്ക് എം എസ് അരുൺകുമാർ എംഎൽഎയ്‍ക്ക് കൈമാറുന്നു

മാവേലിക്കര 
വയനാട്ടിലെ ദുരന്തബാധിതർക്കായി  ഡിവൈഎഫ്ഐ 25 വീടുകൾ നിർമിച്ചു നൽകുന്നതിന്റെ ധനശേഖരണാർഥം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ തന്റെ ബൈക്ക് ഡിവൈഎഫ്ഐക്ക് കൈമാറി.  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺ കുമാർ എംഎൽഎ ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപിനാഥ്, തെക്കേക്കര കിഴക്ക് മേഖലാ സെക്രട്ടറി ലിജോ വർഗീസ്,, പ്രസിഡന്റ്‌ ഗോകുൽ കൃഷ്ണൻ, ട്രഷറർ നന്ദകുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top