27 December Friday

തെല്ലും കൊതിപ്പിച്ചില്ല രണ്ടര പവന്റെ പൊന്ന്

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2024

കളഞ്ഞു കിട്ടിയ സ്വർണമാലയുമായി ഷിബു പൊലീസ് സ്‍‍റ്റേഷനിൽ എത്തിയപ്പോൾ

ആലപ്പുഴ
ചുമട്ട് തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് കൈമാറി. ജില്ലക്കോടതി പാലത്തിനു സമീപത്തെ പൂൾനമ്പർ എം12 ലെ ചുമട്ടുതൊഴിലാളി, എ എൻ പുരം വാർഡിൽ ചന്ദനക്കാവ് തെക്കേ വെളിംപറമ്പിൽ ഷിബുവിനാണ് ജനറൽ ആശുപത്രിക്ക് മുന്നിൽനിന്ന് ചൊവ്വ പകൽ രണ്ടരയ്‌ക്ക്‌ പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞ് കിട്ടിയത്. ഷിബുവും സഹോദരൻ കിരൺ കണ്ണനും ചേർന്ന് മാല സൗത്ത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. 
   മാല നഷ്ടമായ തലവടി സ്വദേശി ഗാനപ്പൻ ഇതേ സ്റ്റേഷനിൻ പരാതിയുമായി ചെന്നപ്പോൾ അടയാളങ്ങൾ ചോദിച്ച് മനസ്സിലാക്കി മാല ഗാനപ്പന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
തുടർന്ന് ഷിബുവിനെ വിളിച്ചുവരുത്തി പൊലീസിന്റെ സാന്നിധ്യത്തിൽ മാല ഉടമയ്ക്ക്  കൈമാറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top