23 December Monday

ശബരിമല നിറപുത്തരിക്ക് 
നെൽക്കതിരൊരുങ്ങി

സ്വന്തം ലേഖകൻUpdated: Thursday Aug 8, 2024

കൃഷ്ണകുമാർ നെൽവയലിൽ

 
കൊല്ലങ്കോട്
ശബരിമലയിലെ നിറപുത്തരിക്കായി നെൽക്കതിർ ഒരുക്കി ചുട്ടിച്ചിറക്കളത്തിലെ കൃഷ്‌ണകുമാർ. സന്നിധാനത്ത് നടക്കുന്ന നിറപുത്തരിക്കായി കൃഷ്ണകുമാറിന്റെ പാടത്തെ നെൽക്കതിരുകൾ വിളവെടുക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഏപ്രിൽ മൂന്നിന് വയൽ ഉഴുതുമറിച്ച് പൊടിവിത നടത്തി. വേനലിൽ കുഴൽക്കിണർ വെള്ളമാണ് നനയ്‌ക്ക്‌ ഉപയോഗിച്ചത്. മൂപ്പുകുറഞ്ഞ എഎസ്ടി നെൽവിത്താണ് ഉപയോഗിച്ചത്. നെന്മേനി പാടശേഖര സമിതി അംഗവും അഖില കേരള അയ്യപ്പസേവാസംഘത്തിന്റെ സജീവ പ്രവർത്തകനുമാണ് കൃഷ്‌ണകുമാർ.
പാകമായ നെൽ ആഗസ്‌ത്‌ 10ന് രാവിലെ എട്ടിന്‌ കതിർ കൊയ്തെടുക്കും. പനങ്ങാട്ടിരി മോഹനനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ്‌ കൊയ്‌ത്തും കറ്റകടത്തൽ ചടങ്ങും നടക്കുക. കൊയ്തെടുത്ത കതിർക്കറ്റ തലയിൽ ചുമന്ന് കൃഷ്ണകുമാറിന്റെ കളപ്പുരയിലേക്ക് എത്തിക്കും. ഉച്ചയോടെ കൊല്ലങ്കോട്ടുനിന്ന് കതിർക്കറ്റ കൊണ്ടുപോകും. 101 കതിർക്കറ്റ ശബരിമലയിലേക്കും 51 വീതം കതിർക്കറ്റകൾ ഗുരുവായൂർ, തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രങ്ങളിലേക്കും സമർപ്പിക്കും. ആഗസ്‌ത്‌ 12 നാണ് ശബരിമല നിറപുത്തരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top