19 December Thursday

ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

വയനാട് ദുരന്തബാധിതരുടെ അതിജീവനത്തിന് ഡിസി ബുക്‌സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്തു ലക്ഷം 
 രൂപയുടെ ചെക്ക് കലക്ടർ ജോൺ വി സാമുവലിന് എഴുത്തുകാരനായ മനോജ് കുറൂർ കൈമാറുന്നു

 കോട്ടയം

വയനാട് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായപ്രവാഹം. 
കലക്ടർ ജോൺ വി സാമുവൽ ചെക്കുകളും തുകയും ഏറ്റുവാങ്ങി. മുട്ടുചിറ സ്വദേശി ജസ്റ്റിൻ ദേവസ്യ 10,000 രൂപയും താഴത്തങ്ങാടി സ്വദേശി എം ചിദംബരവും മകൾ ഗീത സജിയും ചേർന്ന് 20,000 രൂപയും പെരുന്ന സ്വദേശി ടി ഇന്ദിരാദേവി 50,000 രൂപയും നൽകി. കാനറ ബാങ്ക് മുൻ സീനിയർ മാനേജർ പി യു ഐപ്പും ഭാര്യ ബിസിഎം കോളേജ് മുൻ പ്രൊഫസർ ഡോ. വത്സമ്മ കോരയും ഒരു മാസത്തെ പെൻഷൻ തുകയായ ഒരു ലക്ഷം രൂപ കലക്ടർക്ക് കൈമാറി. സ്‌കൂൾ പാചകത്തൊഴിലാളിയായ ബിൻസി റെജി 3000 രൂപ  കൈമാറി. ആർപ്പൂക്കര തൊണ്ണംകുഴി ജിഎൽപിബി സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച 10,350 രൂപയും ഒളശ ഗവ. എൽപി സ്‌കൂൾ വിദ്യാർഥികൾ സമാഹരിച്ച 10,000 രൂപയും കൈമാറി. പൈക ഉരുളിക്കുന്നം ഉദയ പുരുഷ സ്വാശ്രയസംഘം 25,000 രൂപയും കോട്ടയം യുനീക് എനർജി എന്ന സ്ഥാപനവും ജീവനക്കാരും സമാഹരിച്ച 37,500 രൂപയും ചാരിറ്റബിൾ സൊസൈറ്റി ഫോർ ഹുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് എമെർജൻസി റെസ്‌പോൺസ് ട്രെയിനിങ് എന്ന എംജി സർവകലാശാല ദുരന്തനിവാരണ പഠന സ്റ്റുഡന്റ്‌സ് അലൂംമ്‌നി സമാഹരിച്ച 46,980 രൂപയും കൈമാറി. ജന്മദിനാഘോഷം ഒഴിവാക്കി ഗാന്ധിനഗർ മുടിയൂർക്കര കുറ്റിമറ്റത്തിൽ കെ പി സുനിൽ–- സജിന ദമ്പതികളുടെ മകൾ എസ് ശ്രീകാർത്തിക 5000 രൂപയും ചുങ്കം ഇടയാഞ്ഞിലി മാലിയിൽ ഷാൽ –- സൗമ്യ ദമ്പതികളുടെ മകൾ ഭദ്ര ഷാൽ 2000 രൂപയും  ദുരിതാശ്വാസനിധിയിലേക്ക് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top