26 December Thursday

മാനന്തവാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സനെയും സെക്രട്ടറിയെയും ഉപരോധിക്കുന്നു

 മാനന്തവാടി

നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലിയെയും സെക്രട്ടറി സി സന്തോഷിനെയും കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. നഗരസഭയുടെ ഈ വർഷത്തെ പദ്ധതികൾ കൗൺസിലർമാരോട് ആലോചിക്കാതെ മാറ്റുന്നതായി ആരോപിച്ചായിരുന്നു ഉപരോധം. ശനി പകൽ മൂന്നോടെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ എം നിശാന്ത്, മണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കൽ എന്നിവരുടെ  നേതൃത്വത്തിലായിരുന്നു ഉപരോധം. ഇതേ വിഷയം ഉന്നയിച്ച് വെള്ളിയാഴ്ച യുഡിഎഫ് കൗൺസിലർമാരായ പിവിഎസ് മൂസയും പി വി ജോർജും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. മാനന്തവാടി നഗരസഭയുടെ അവസാന വർഷങ്ങളിലെ പദ്ധതി എന്ന നിലയിൽ ചെയർപേഴ്‌സനെ മുന്നിൽ നിർത്തി വൈസ് ചെയർമാന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രം പദ്ധതികൾ മാറ്റുകയാണെന്ന് ആക്ഷേപമുണ്ട്. ആലോചന കൂടാതെ എല്ലാ വാർഡുകളിലെയും പദ്ധതികൾ മാറ്റം വരുത്തുന്നതിനെതിരെ കഴിഞ്ഞ കുറേ ദിവസങ്ങളായി കൗൺസിലർമാർക്കിടയിൽ വ്യാപക പ്രതിഷേധം പുകയുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top