22 December Sunday

കൈത്തറി പ്രദർശന 
വിപണനമേള ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
 
കൊട്ടാരക്കര 

വ്യവസായ -വാണിജ്യവകുപ്പ്, കൈത്തറി വസ്ത്രവകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് എന്നിവ ചേർന്ന്‌ സംഘടിപ്പിക്കുന്ന കൈത്തറി, ഉൽപ്പന്ന പ്രദർശന വിപണനമേള കൊട്ടാരക്കര ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ ഞായറാഴ്‌ച തുടങ്ങും. പകൽ 11 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനാകും. ജില്ലയിലെ എട്ടു കൈത്തറി സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച വിവിധയിനം കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടുകൂടി ലഭിക്കും. ഇരുപത്തഞ്ചിലധികം സ്റ്റാളുകളിലായി കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച ഭക്ഷ്യവസ്തു ക്കളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും വിപണനവുമുണ്ട്‌. ദിവസവും പകൽ 11 മുതൽ രാത്രി എട്ടുവരെയാണ് സന്ദർശന സമയം. 14ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top