17 September Tuesday
വായനയുടെ പൂക്കാലമൊരുക്കാൻ നാടെങ്ങും പുസ്‌തകമേള

നല്ലോണം വായിച്ചോണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ചിന്ത പബ്ലിഷേഴ്‌സിന്റെ ഓണം പുസ്തകോത്സവത്തിനെത്തിയവർ

കണ്ണൂർ
ഓണക്കാലം അക്ഷരസമൃദ്ധിയുടേതുമാണ്‌. പുസ്‌തകവിപണിയിലും കച്ചവടം തകൃതിയാകും. ഇഷ്‌ടമുള്ള പുസ്‌തകങ്ങൾ സ്വന്തമാക്കാൻ പ്രോത്സാഹിപ്പിച്ച്‌, ആകർഷക ഓഫറുകളുംനൽകി  പ്രസാധകരും മുൻ നിരയിലുണ്ട്‌.  നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള പുസ്‌തക മേളകൾ കുറവാണെങ്കിലും സ്ഥിരം വിൽപ്പന കേന്ദ്രങ്ങളിലെല്ലാം ഓണം ഓഫറുകളുണ്ട്‌.
ചിന്ത പബ്ലിഷേഴ്‌സിന്റെ ഓണം പുസ്‌തകോത്സവത്തിൽ പത്തുമുതൽ 40 ശതമാനം വരെയാണ്‌ വിലക്കുറവ്‌. ഇ എം എസിന്റെയും എ കെ ജിയുടെയും ആത്മകഥ, പി കൃഷ്‌ണപിള്ളയുടെ ജീവചരിത്രം എന്നിവയ്‌ക്ക്‌ 25 ശതമാനം വിലക്കുറവുണ്ട്‌. അമ്മ, കാട്ടുകടന്നൽ, പാവങ്ങൾ, യുദ്ധവും സമാധാനവും, ഡോൺ ശാന്തമായി ഒഴുകുന്നു, കുറ്റവും ശിക്ഷയും, ചിരിക്കുന്ന മനുഷ്യൻ തുടങ്ങിയ ലോക ക്ലാസിക്കുകൾക്കെല്ലാം 30 ശതമാനം ഇളവ്‌ ലഭിക്കും.  ടി പത്മനാഭൻ മുതൽ ജിൻഷ ഗംഗ വരെയുള്ള 45 എഴുത്തുകാരുടെ കഥകളുള്ള ദേശാഭിമാനി കഥാവർഷം, കെഇഎന്റെ പുതിയ പുസ്‌തകം–- സംവാദങ്ങളുടെ  ആൽബം തുടങ്ങിയവയുംലഭിക്കും. കല, സാഹിത്യം, ബാലസാഹിത്യം, നാടകം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്‌തകങ്ങളും താവക്കര ബസ്‌സ്റ്റാൻഡിൽ  20 വരെ നടക്കുന്ന മേളയിലുണ്ട്‌.
കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുന്ന നാഷണൽ ബുക്ക്‌ സ്‌റ്റാൾ പുസ്‌തകമേളയിൽ പത്തുമുതൽ അമ്പതുശതമാനം വരെയാണ്‌ കിഴിവ്‌. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള രചിച്ച  മലയാളം –- മലയാളം ശബ്ദതാരാവലിക്കാണ്‌ ആവശ്യക്കാരേറെയും. കണ്ണൂർ ജവഹർ ലൈബ്രറിയിലെ കൈരളി ബുക്‌സ്‌ ഓണം പുസ്തകോത്സവത്തിൽ  ചിന്തയുൾപ്പെടെ മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്തകങ്ങൾ പത്തുമുതൽ അമ്പതുശതമാനംവരെ വിലക്കുറവിൽ 
ലഭിക്കും.  ദിവസവും വൈകിട്ട്‌ സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനങ്ങളും ചർച്ചകളുമുണ്ടാകും.
  13 വരെയാണ് മേള. ഡിസി ബുക്‌സിൽ രണ്ട്‌ പുസ്‌തകം വാങ്ങുമ്പോൾ ഒന്നിന്‌ പകുതി വില ഈടാക്കുന്ന ഓഫറുണ്ട്‌. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌, മാതൃഭൂമി ബുക്‌സ്‌ തുടങ്ങിയ പ്രസാധകരും ഓണവിപണിയിൽ 
സജീവമാണ്‌. 
ദിനേശ്‌ മുണ്ട്‌–ഷർട്ട്‌ കോംബോ ഉദ്‌ഘാടനം ഇന്ന്‌
കണ്ണൂർ
കണ്ണൂർ പൊലീസ് മൈതാനിയിലെ കേരള ദിനേശ് ഓണംവിപണനമേളയിൽ മുണ്ട്–- ഷർട്ട് കോംബോ  ഞായർ വൈകിട്ട്‌ ആറിന്‌  നടൻ  മധുപാൽ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി പി ദിവ്യ, സംവിധായകൻ  മനോജ് കാന എന്നിവർ മുഖ്യാതിഥിയാകും. ദിനേശ് ഉൽപ്പന്നങ്ങൾ പത്തുമുതൽ അറുപതുശതമാനംവരെ വിലക്കുറവിൽ ലഭ്യമാണ്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top