തളിക്കുളം
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും കേന്ദ്രസർക്കാരിന്റെ ദേശീയ ഗുണനിലവാരം (എൻക്യുഎഎസ്) പുരസ്കാരം. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പരിപാലിച്ചതിന്റെ ഭാഗമായാണ് വീണ്ടും അംഗീകാരം. കേരളത്തിൽ അവാർഡ് ലഭിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് തളിക്കുളം.
മാസങ്ങൾക്ക് മുമ്പ് കായകൽപ്പ പുരസ്കാരവും നേടിയിരുന്നു. ആർദ്രകേരള പുരസ്കാരവും നേടിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ വ്യത്യസ്തങ്ങളായ പദ്ധതികളാണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി തളിക്കുളം പഞ്ചായത്ത് തയ്യാറാക്കി നടപ്പാക്കുന്നത്. ഡോക്ടർമാരുടെ സേവനം, പാരാ മെഡിക്കൽ സ്റ്റാഫുകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷ, വയോജന പരിപാലനം, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ, വാർഡുകൾ ആരോഗ്യ കമ്മിറ്റികൾ, കുടിവെള്ളം, മെഡിക്കൽ ക്യാമ്പുകൾ, ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, ആയുർവേദ–- ഹോമിയോ ഡിസ്പെൻസറികൾക്ക് പുതിയ കെട്ടിടം, ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതികൾ, യോഗ സെന്റർ, വനിത ഫിറ്റ്നസ് സെന്ററുകൾ, എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന തുടങ്ങിയവ ഇവിടെ നടപ്പാക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..