22 December Sunday

ഗാസയിലെ കൊലവിളിക്ക്‌ ഒരാണ്ട്‌ തെരുവുകളിൽ യുദ്ധവിരുദ്ധ മുദ്രാവാക്യം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

സിപിഐ എം കൽപ്പറ്റ നോർത്ത്‌, സൗത്ത്‌ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി

 

കൽപ്പറ്റ
സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ മുദ്രാവാക്യം ഉയർത്തി സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധറാലി നടന്നു. പലസ്‌തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ ഇസ്രയേൽ ആരംഭിച്ച നിഷ്‌ഠുര ആക്രമണം ഒരുവർഷം പിന്നിട്ട പശ്ചാത്തലത്തിലാണ്‌ യുദ്ധവെറിക്കെതിരെയുള്ള പ്രചാരണം. 
കൽപ്പറ്റയിൽ സിപിഐ എം നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി വി ഹാരിസ്, സി കെ ശിവരാമൻ, പി കെ അബു, എ ഗിരീഷ് എന്നിവർ നേതൃത്വംനൽകി. മുട്ടിലിൽ പ്രകടനവും വിശദീകരണയോഗവും നടന്നു. എം ഡി സെബാസ്റ്റ്യൻ, വി വേണുഗോപാൽ, കെ ജയരാജൻ, പി മണി, വിശ്വനാഥൻ, പി ജനാർദനൻ, പി നൗഷാദ്, എൻ സന്തോഷ്  എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top