23 December Monday

ജില്ലാ ലൈബ്രറി കൗണ്‍സില്‍ 
പുസ്തകോത്സവം 16ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
കാഞ്ഞങ്ങാട്
ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം 16, 17, 18 തീയതികളിൽ മേലാങ്കോട് ലയൺസ് ക്ലബ് ഹാളിൽ നടക്കും.  16ന്‌ ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും.  ഇ പി രാജഗോപാലൻ മുഖ്യാതിഥിയാവും. വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയവരെ  അനുമോദിക്കും. വിവിധ പുസ്തകങ്ങളുടെ പ്രകാശനം ഗ്രന്ഥാലോകം പത്രാധിപർ പി വി കെ പനയാൽ നിർവഹിക്കും.  
16ന് വൈകിട്ട് നാലിന്‌ വയലാർ അനുസ്മരണവും വയലാർ കവിതകളുടെ ആലാപന മത്സരവും നടക്കും. 17 ന് വൈകിട്ട് നാലിന്‌ പി ഭാസ്കരൻ അനുസ്മരണവും പി ഭാസ്കരന്റെ  സിനിമാ ഗാനങ്ങളുടെ ആലാപന മത്സരവും ഓപ്പൺ ടു ഓൾ വിഭാഗത്തിനായി നടക്കും.18 ന് വൈകിട്ട് നാലിന്‌  സമാപന സമ്മേളനം. വയലാർ കവിതാലാപനം, പി ഭാസ്കരൻ സിനിമാ ഗാനാലാപന മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9447392894 എന്ന ഫോൺ നമ്പറിൽ വിളിച്ച്‌ പേര് നൽകണം.  മേളയുടെ പ്രചാരണാർത്ഥം റീൽസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 
സംസ്ഥാനത്തെ 50 പ്രസാധകരുടെ 70 പുസ്തക സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ലൈബ്രറി കൗൺസിലിനുകീഴിലുള്ള ഗ്രന്ഥശാലകൾ, സ്കൂൾ ലൈബ്രറികൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക് വിലക്കിഴിവോടെ  പുസ്തകങ്ങൾ വാങ്ങാനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top