23 December Monday

എഫ്എസ്ഇടിഒ പ്രതിഷേധക്കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
ആലപ്പുഴ
യുദ്ധവെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, സാമ്രാജ്യത്ത അധിനിവേശങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം എന്നീ മുദ്രാവാക്യങ്ങളുയർത്തി എഫ്എസ്ഇടിഒ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കലക്‌ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനംചെയ്‌തു. കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജിജോ ജേക്കബ് അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ, എൻ അരുൺകുമാർ, സതീഷ് എന്നിവർ സംസാരിച്ചു.ഹരിപ്പാട്ട് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ കെജിഒഎ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സിജി സോമരാജൻ ഉദ്ഘാടനംചെയ്‌തു. 
പി പി അനിൽകുമാർ സംസാരിച്ചു. മാവേലിക്കരയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്‌തു. അനിൽ, രാജീവ്‌, എസ് ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. സജിമോൻ, സജുദേവ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ വേണു ഉദ്ഘാടനംചെയ്‌തു. എൻ ആർ സീത, ശ്രീകുമാർ, എസ് ജോഷി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top