22 December Sunday

ലൈഫ് സ്‌കിൽസ് ഫോർ ഫ്യൂച്ചർ 
എംപവർമെന്റ്‌ പരിപാടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

എസ്എസ്‌കെയും യൂണിസെഫും ചേർന്ന്‌ സംഘടിപ്പിച്ച ലൈഫ് -2024 പരിപാടിയിൽ പങ്കെടുത്തവർക്ക് 
കായംകുളം നഗരസഭാ ഉപാധ്യക്ഷൻ ജെ ആദർശ് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യുന്നു

 കായംകുളം

എസ്എസ്‌കെയും യൂണിസെഫും ചേർന്ന്‌ പൊതുവിദ്യാലയങ്ങളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തുന്ന ലൈഫ് സ്‌കിൽസ് ഫോർ ഫ്യൂച്ചർ എംപവർമെന്റ്‌  പരിപാടിയുടെ  കായംകുളം സബ്ജില്ലാതല ശിൽപ്പശാലകൾ  കായംകുളം ബോയ്സ് ഹൈസ്‌കൂളിൽ നടന്നു. കായംകുളം ബിആര്‍സിയുടെ നേതൃത്വത്തില്‍ കായംകുളം സബ്ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത വിദ്യാര്‍ഥികൾക്കാണ് പരിശീലനം ലഭിച്ചത്. കായംകുളം സബ്ജില്ലയിലെ ഇരുപത്തഞ്ചോളം വിദ്യാലയങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. 
കായംകുളം നെല്ല് ഗവേഷണകേന്ദ്രത്തിലെ അസിസ്‌റ്റന്റ്‌ പ്രൊഫസർ നിഷ മൂന്നാം ദിവസം, മണ്ണില്ലാതെയുള്ള ഹൈഡ്രോപോണിക്‌സ്‌ കൃഷി പരിചയപ്പെടുത്തുകയും, കുട്ടികളുടെ പങ്കാളിത്തത്തോടെ ഹൈഡ്രോപോണിക്‌സ്‌ യൂണിറ്റ് നിർമിച്ച്, ഗവ. ബോയ്സ് ഹൈസ്‌കൂളിന് കൈമാറുകയുംചെയ്‌തു. അതോടൊപ്പം പ്ലംബിങ്‌ പരിശീലവും കുട്ടികൾക്ക് ലഭിച്ചു. ശിൽപ്പശാലയുടെ സമാപനസമ്മേളനം നഗരസഭാ ഉപാധ്യക്ഷൻ ജെ ആദർശ് ഉദ്ഘാടനംചെയ്‌തു. കായംകുളം ബിപിസി എസ് ദീപ, ട്രെയിനർമാരായ ഗായത്രി, നൗഫീറ, ക്ലസ്‌റ്റർ റിസോഴ്സ് കോ–-ഓർഡിനേറ്റർ ഷാഹിദ, സ്‌പെഷ്യലിസ്‌റ്റ്‌ അധ്യാപിക മിനിമോൾ, കവിത പ്രസാദ് എന്നിവർ ക്ലാസുകൾ നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top