മാവേലിക്കര
പ്രൊഫ. പ്രയാര്‍ പ്രഭാകരന് നാട് വിടചൊല്ലി. സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സംസ്ഥാന കമ്മിറ്റംയംഗം സി ബി ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു.
തിങ്കള്‍ രാവിലെ ഒമ്പതിന് ചുനക്കര കോട്ടമുക്കില്‍നിന്ന് മൃതദേഹവുമായി വിലാപയാത്ര തുടങ്ങി. തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജി ഹരിശങ്കര്‍, കെ രാഘവന്‍, ജി രാജമ്മ, മുരളി തഴക്കര, കോശി അലക്‌സ്, എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, ബി ബിനു, ജി അജയകുമാര്‍, കെ കെ ഷാജു, ഇലിപ്പക്കുളം രവീന്ദ്രന്‍, ഹരിപ്രകാശ്, വിശ്വന്‍ പടനിലം, ഗോപി ബുധനൂര്‍, കെ രാജേഷ്, എം ജോഷ്വ, വള്ളികുന്നം രാജേന്ദ്രന്‍, കെ അശോക്‌കുമാര്‍, പ്രൊഫ. വി ഐ ജോണ്‍സണ്‍, പി മധു, ഇഞ്ചക്കാട് ബാലചന്ദ്രന്‍, അലിയാര്‍ എം മാക്കിയില്‍, സി എന്‍ എന്‍ നമ്പി, ടി തിലകരാജ്, സജി പാലമേല്‍, ജോസഫ് ചാക്കോ, സി എസ് രാജേഷ്, കെ എന്‍ ശ്രീകുമാര്‍ എന്നിവരടക്കം നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ജി രാജമ്മ അധ്യക്ഷയായി അനുശോചന യോഗം ചേര്‍ന്നു. ബി ബിനു അനുശോചനപ്രമേയം അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..