19 December Thursday

ഒപ്പമുണ്ട് ഞങ്ങൾ പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

സിപിഐ എം കണ്ണൂരിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ ദിനാചരണം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

പലസ്തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രയേൽ ആരംഭിച്ച ആക്രമണം ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പ്രതികൂല കാലവസ്ഥയിലും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിനാളുകൾ അണിചേർന്നു. കാൽടെക്സിൽ ആരംഭിച്ച പ്രകടനം ജവഹർ ലൈബ്രറി പരിസരത്ത് സമാപിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top